കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പിന്റെ ആയുധമാണ് സുനില്‍ കനുഗോലുന്ന് : ഇപി ജയരാജന്‍

കണ്ണൂര്‍: കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പിന്റെ ആയുധമാണ് സുനില്‍ കനുഗോലുവെന്ന് ഇപി ജയരാജന്‍. സുനില്‍ കനുഗോലുവിന്റെ വരവ് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്ക് കൂട്ടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എച്ച്ഡി ദേവഗൗഡയുടെ നിലപാട് കണ്ട് വായില്‍ വെള്ളമൂറിയവര്‍ നിരാശരായെന്നും പിണറായിയെ കുറിച്ച് സാമാന്യ ബോധമുള്ളവര്‍ അങ്ങനെ പറയില്ലെന്നും ഇപി പറഞ്ഞു. ദേവഗൗഡക്ക് ഓര്‍മ്മപ്പിശകുണ്ടെന്നും വിഷയത്തില്‍ കേരള ജെഡിഎസ് അനുയോജ്യമായ നിലപാട് എടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അവര്‍ക്ക് ആരുടേയും ഉപദേശം വേണ്ടെന്നും കേരള ജെഡിഎസ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് എംപിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സമ്പൂര്‍ണ സര്‍വേ റിപ്പോര്‍ട്ട് സുനില്‍ കനുഗോലുവിന്റെ നേതൃത്വത്തിലുള്ള പ്രൊഫഷണല്‍ ടീം കെപിസിസിക്ക് കൈമാറി. എംപിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വോട്ടര്‍മാര്‍ തൃപ്തരാണോ? ആരൊക്കെ മത്സരിച്ചാല്‍ ജയസാധ്യതയുണ്ട്? മാറേണ്ടവര്‍ ആരൊക്കെ? എന്നി ചോദ്യങ്ങളോക്കെ അടിമുടി പരിശോധിക്കുന്നതാണ് സര്‍വേ. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ നേതൃത്വത്തിലുള്ള ടീം സംസ്ഥാനമാകെ സഞ്ചരിച്ചാണ് സര്‍വേ തയ്യാറാക്കിയത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച സുനില്‍ കനുഗോലു നയിക്കുന്ന ‘മൈന്‍ഡ് ഷെയര്‍ അനലിറ്റിക്സ്’ ടീമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.