ന്യൂഡല്‍ഹി: വാക്സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ശരിയല്ലെന്ന് സുപ്രീംകോടതി. ആരെയും കോവിഡ് വാക്സിന് സ്വീകരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഹര്‍ജി പരിഗണിച്ച് കൊണ്ട് എല്‍ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്.
സംസ്ഥാനങ്ങളുടെ വാക്സിനേഷന് മാര്‍ഗനിര്‍ദേശങ്ങള്‍ ശരിയല്ലെന്ന് കാണിച്ച് വിദ്ഗ്ധ സമിതിയംഗമാണ് സുപ്രീംകോടതിയെ സമീപിച്ചത്. പൊതുതാത്പര്യം കണക്കിലെടുത്ത് വാക്സിന് എടുക്കാത്തവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഇപ്പോള്‍ വാക്സിന് സ്വീകരിക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ഏകപക്ഷീയമാണെന്ന് കോടതി നിരീക്ഷിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇത്തരം ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും കോടതി ഉത്തരവിട്ടു.