ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയ പരിധി നിശ്ചയിച്ച സുപ്രിംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കിയേക്കും. സമയപരിധി ഉത്തരവ് പുനപരിശോധിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. തുടര്‍ സാധ്യതകള്‍ തേടാന്‍ ആഭ്യന്തരമന്ത്രാലയം നീക്കങ്ങള്‍ ആരംഭിച്ചു.
സമയപരിധി നിശ്ചയിച്ചത് പുനപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബഞ്ചിന് മുന്‍പാകെയാകും കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കുക.
പരമാവധി മൂന്ന് മാസമാണ് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സുപ്രിംകോടതി അനുവദിച്ചത്. രാഷ്ട്രപതിക്കും സമ്പൂര്‍ണ വീറ്റോ അധികാരം ഇല്ലെന്നും പിടിച്ചുവെക്കുന്ന ബില്ലുകളില്‍ വ്യക്തമായ കാരണം വേണമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയില്‍ ചോദ്യംചെയ്യാമെന്നും കോടതി ഉത്തരവിട്ടു.