സുരേഷ് ഗോപി ബിജെപിയുടെ ഔദ്യോഗിക ചുമതലകളിലേക്ക്

ബിജെപിയുടെ ഔദ്യോഗിക ചുമതലകളിലേക്ക് നടനും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. അദ്ദേഹത്തെ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. പാര്‍ട്ടി കീഴ്വഴക്കങ്ങള് മറികടന്നു കൊണ്ടാണ് സുരേഷ് ഗോപിക്ക് ബിജെപി ഔദ്യോഗിക ചുമതല നല്‍കിയിരിക്കുന്നത്.ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. സുരേഷ് ഗോപി നേതൃത്വത്തിലേക്ക് വരുന്നതില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അനുകൂല നിലപാടാണ് എടുത്തിരിക്കുന്നത്.സാധാരണ പ്രസിഡന്റും മുന്‍പ്രസിഡന്റും ജനറല്‍ സെക്രട്ടറിമാരും മാത്രമാണ് കോര്‍ കമ്മിറ്റിയില്‍ ഇടംപിടിക്കുന്നത്. സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങള്‍ വലിയ ജനകീയ പിന്തുണ നേടിയതും അദ്ദേഹത്തെ നേതൃ നിരയിലേക്ക് കൊണ്ടുവരുന്നതില്‍ കാരണമായി.