നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയെ കണ്ടു.
ഡി.ജി.പിയെ വിളിച്ചു വരുത്തി വിവരങ്ങള്‍ തേടി.

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍, അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 10ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഭാഗ്യലക്ഷ്മിക്കൊപ്പമാണ് അതിജീവിത സെക്രട്ടേറിയറ്റിലെത്തിയത്.
കേസില്‍ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ചു സര്‍ക്കാരിനും വിചാരണക്കോടതിക്കും എതിരെ അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നതിനെത്തുടര്‍ന്നുളള വിവാദങ്ങള്‍ക്കിടയിലാണ് കൂടിക്കാഴ്ച. പ്രതി ദിലീപും അഭിഭാഷകനും ഇടതു മുന്നണിയിലെ പ്രമുഖ നേതാവിനെ നേരില്‍ കണ്ടതായുള്ള വിവരം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നാണ് നടിയുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഡിജിപിയെയും ക്രൈം എഡിജിപിയെയും മുഖ്യമന്ത്രി വിളിച്ചുവരുത്തി വിവരങ്ങള്‍ തേടി.

Leave a Reply

Your email address will not be published. Required fields are marked *