ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ അവതരിപ്പിച്ച വ്യോമാഭ്യാസപ്രകടനം ശംഖുമുഖത്ത് നടന്നു

 വ്യോമസേനയുടെ സൂര്യകിരൺ ടീമാണ് വ്യോമാഭ്യാസപ്രകടനം ഇന്ന് ശംഖുമുഖത്ത് നടത്തിയത്. തിരുവനന്തപുരം ശംഖുമുഖം കടൽ തീരത്ത് രാവിലെ 8.30 നായിരുന്നു വ്യോമാഭ്യാസം അരങ്ങേറിയത് . ഇന്ത്യൻ വായു സേനയുടെ യുദ്ധവിമാനങ്ങളിലെ പൈലറ്റുകൾക്ക് പരിശീലനം നൽകുന്ന സൂര്യ കിരൺ വിഭാഗം ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച വ്യോമാഭ്യാസ സംഘമാണ്. 9 വിമാനങ്ങൾ അടങ്ങുന്ന സംഘമാണ് സൂര്യ കിരൺ ബാച്ചിൽ ഉൾപ്പെട്ടത് .

Leave a Reply

Your email address will not be published. Required fields are marked *