മ്യൂസിയത്ത് യുവതിയെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന. കുറവന്‍കോണത്തെ വീട്ടില്‍ കയറിയതും ഇയാള്‍ തന്നെ

മ്യൂസിയത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയ യുവതിയെ ആക്രമിച്ചതും കുറവന്‍കോണത്തെ വീട്ടില്‍ കയറിയതും ഒരാള്‍ തന്നെയെന്ന് പൊലീസ്. പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചനയുണ്ട്. പരാതികിട്ടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസില്‍ പ്രതിയെ പിടികൂടാത്തത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.
കേസുമായി ബന്ധപ്പെട്ട് നിരവധിപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയപ്പോള്‍ കാറില്‍ വന്നിറങ്ങിയ ആളാണ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നായിരുന്നു യുവതിയുടെ മൊഴി. വാഹനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഇതേ വാഹനത്തില്‍ ടെന്നീസ് ക്ലബ്ബിന് സമീപം ഇയാള്‍ എത്തിയതായി പൊലീസിന് ലഭിച്ച വിവരവും നിര്‍ണായകമായി.
സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ആക്രമിച്ചതും കുറവന്‍കോണത്തെ വീട്ടില്‍ കയറിയതും ഒരാളെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.