സസ്പെൻഷൻ ഒരു വർഷവും എട്ടുമാസവും :ഡിവൈ എസ് പി മാർ വീണ്ടും സെർവീസിൽ

തിരുവനന്തപുരം: ഇരുപതുമാസത്തെ സസ്പെൻഷന് ശേഷം രണ്ട് ഡി വൈ എസ് പി മാരുടെ സസ്പെൻ ഷൻ റദാക്കി ആഭ്യന്തര വകുപ്പ്.ഇത്രയും നീണ്ടകാലം പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഷനിൽ നിർത്തുന്നത് സാധാരണമല്ല.

2023 ജനുവരി 19ന് സസ്പെൻ ഷനിലായ ഡിവൈ എസ് പി മാരായ കെ ജെ ജോൺസൺ, എം പ്രസാദ് എന്നിവരുടെ സസ്പെൻഷനാണ് ഒടുവിൽ റദ്ധാക്കപ്പെട്ടത്. ഇരുവർക്കും തിരികെ ജോലിയിൽ പ്രവേശിക്കാൻ ഉത്തരവ് നൽകിയെങ്കിലും നിയമനം നൽകിയിട്ടില്ല. തൽ ക്കാലം പോലീസ് ആസ്ഥാനത്തു ഇരുവരും റിപ്പോർട്ട്‌ ചെയ്യണം.

ഗുണ്ടാ -മാഫിയ ബന്ധം ആരോപിച്ചാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തിരുന്നത്. ഒറ്റ ഉത്തരവിലൂടെയായിരുന്നു ഈ സസ്പെൻഷൻ. ഇരുവർക്കും എതിരെ സംയുക്തമായിb വചകീയാന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാന ക്രൈംബ്രാഞ്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് -1പോലീസ് സൂപ്രണ്ട് ആയിരുന്നു അന്വേഷണഉദ്യോഗസ്ഥൻ.

വചകീയാന്വേഷണത്തിൽ ഇരുവരും കുറ്റക്കാരാനണന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ താൽക്കാലിക ശിക്ഷ നിച്ചയിച്ചു ഇരുവർക്കും കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. ഇതിന്റെ മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ ശിക്ഷ നിച്ഛയിക്കുക.

വചകീയാന്വേഷണം പൂർത്തിയാക്കുകയും താൽക്കാലിക ശിക്ഷ നിച്ചയിച്ചു കാരണംകാണിക്കൽ നോട്ടീസ് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് ഇരുവരെയും വീണ്ടും ജോലിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്.

തിരുവനന്തപുരം റൂറൽ എസ് പി ഓഫീസിൽ സി ബ്രാഞ്ച് ഡിവൈ എസ് പി ആയിരിക്കെയാണ് ജോൺസൺ സസ്പെൻഷനിലായത്. പ്രസാദ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോയുടെ തിരുവനന്തപുരം ആസ്ഥാനമായുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് -1ൽ ഡി വൈ എസ് പി ആയിരിക്കെയാണ് സസ്പെൻ ഷനിലായത്.

Leave a Reply

Your email address will not be published. Required fields are marked *