പിടികൂടിയ സ്വര്‍ണ്ണം വിട്ടുനല്‍കുന്നതിന് കൈക്കൂലി വാങ്ങിയ : എക്സൈസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് സസ്പെന്ഷന്

വയനാട് :രേഖകളില്ലാതെ പിടികൂടിയ സ്വര്‍ണ്ണം വിട്ടുനല്‍കുന്നതിന് കൈക്കൂലി വാങ്ങിയ സംഭവം: എക്സൈസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് സസ്പെന്ഷന്. മുത്തങ്ങ എക്സൈസ് ചെക്ക്പേസ്റ്റ് ഇന്‍സ്പെക്ടര്‍ പി എ ജോസഫ്
ഉള്‍പ്പെടെയുള്ളവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍മാരായ ജോണി, ചന്തു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശശികുമാര്‍, പ്രമോദ് എന്നിവര്‍ക്കാണ് സസ്പെന്ഷന്. പിടികൂടിയ സ്വര്‍ണ്ണത്തില്‍ നിന്നും 250ഗ്രാം കൈവശംവെക്കുകയും
രേഖകളുമായി എത്തിയപ്പോള്‍ 2 ലക്ഷം രൂപ കൈക്കൂലി വാങ്ങി തിരികെ നല്‍കുകയുമായിരുന്നു. നിരവധി പരാതികൾ
ഇന്‍സ്പെക്ടര്‍ പി എ ജോസഫിനെതിരെ മുമ്പും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം സ്വാധീന ഉപയോഗിച്ച് അട്ടിമറിച്ചതായും ആരോപണമുണ്ട്.