കിളികൊല്ലൂര്‍ പോലീസ് മര്‍ദനത്തില്‍ നാല് പോലീസുകാര്‍ക്ക് സസ്പെന്ഷന്

കൊല്ലം കിളികൊല്ലൂര്‍ പേലീസ് മര്‍ദന കേസില്‍ നാല് പോലീസുകാര്‍ക്ക് സസ്പെന്ഷന്. എസ് എച്ച് ഒ അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി. ക്രൂര മര്‍ദനം നടന്നതായുള്ള കമ്മീഷണറുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.
പോലീസ് സ്റ്റേഷനിലേക്ക് ഡി വൈ എഫ് ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. സ്റ്റേഷനു മുമ്പില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ് പ്രവര്‍ത്തകര്‍.