തിരുവനന്തപുരത്ത് രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഡിവൈഎസ്പിമാർക്ക് സസ്പെൻഷൻ. തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് കെ ജെ ജോൺസൺ, സെപഷ്യൽ വിജിലൻസ് യൂണിറ്റ് ഒന്നിലെ ഡിവൈഎസ്പി പ്രസാദ് എന്നവർക്കാണ് സസ്പെൻഷൻ.
നഗരത്തിൽ അടുത്ത കാലയളവുകളിലായി ഉണ്ടായ ആക്രമണങ്ങളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎസ്പി മാർക്ക് ഗുണ്ടകളുമായുള്ള ബന്ധം കണ്ടെത്തിയത്. തുടർന്ന് സംസ്ഥാന സർക്കാർ സസ്പെൻഷൻ ചെയ്യാനുള്ള തീരുമാനവുമായി രംഗത്തെത്തുകയായിരുന്നു. ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ നാല് സിഐമാരേയും ഒരു എസ്ഐയേയും കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
ഗുണ്ടകളായ നിധിനും രജ്ഞിത്തും തമ്മിലുള്ള സാമ്പത്തിക തർക്കം പരിഹരിക്കാൻ മധ്യസ്ഥത നിന്നുവെന്നും ഗുണ്ടകള്‍ സംഘടിപ്പിക്കുന്ന മദ്യപാന പാര്‍ട്ടികളില്‍ സ്ഥിരം പങ്കെടുക്കുമായിരുന്നുവെന്ന ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് നടപടി.