ഷാരോണ്‍ കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ നെടുമങ്ങാട് സ്റ്റേഷനിലെ രണ്ട് വനിതാ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

പാറശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ശുചിമുറിയിലെ ലൈസോള്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് വനിതാ പോലീസ്‌കാര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവര്‍ക്കെതിരെയാണ് നടപടി. രണ്ട് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച്ച സംഭവിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.ആത്മഹത്യാശ്രമത്തില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചുവെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്‍പ പ്രതികരിച്ചിരുന്നു. പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി നിശ്ചയിച്ച ശുചിമുറിയില്‍ അല്ല ഗ്രീഷ്മയെ കൊണ്ടുപോയത്. മറ്റൊരു ശുചിമുറിയില്‍ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും റൂറല്‍ എസ് പി പറഞ്ഞിരുന്നു. പിന്നാലെയാണ് സസ്പെന്‍ഷന്‍. ഗ്രീഷ്മയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *