ചോദ്യം ചെയ്യലിന്റെ പേരില്‍ വേട്ടയാടുന്നു. അന്നം മുട്ടിച്ചപ്പോള്‍ തൃപ്തിയായില്ലേ; ക്രൈംബ്രാഞ്ചിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വപ്‌ന സുരേഷ്

കൊച്ചി: ക്രൈംബ്രാഞ്ചിനെതിരെ വിമര്‍ശനവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. ഗൂഢാലോചന കേസിലെ ചോദ്യം ചെയ്യല്‍ എന്നതിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്നത് മാനസിക പീഡനവും സമ്മര്‍ദ്ദവുമാണെന്ന് സ്വപ്നാ സുരേഷ് ആരോപിക്കുന്നു.. എച്ച്ആര്‍ഡിഎസ് ഇന്ത്യാ എന്ന സ്ഥാപനത്തില്‍ നിന്നും ഒഴിവാകുക, അഡ്വ. കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിയുക, വീണാവിജയന്റെ ബിസിനസ് കാര്യങ്ങള്‍, സാമ്പത്തിക ഇടപാടുകളുടെ തെളിവ് തുടങ്ങിയ കാര്യങ്ങള്‍ എവിടെ നിന്നും ലഭിച്ചു എന്നീ കാര്യങ്ങള്‍ പറയിക്കുമാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം.
എത്ര കേസ് വേണമെങ്കിലും രജിസ്റ്റര്‍ ചെയ്തോട്ടെ. ഇനി കയറി കിടക്കുന്ന വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടാല്‍ തെരുവിലായാലും ബസ് സ്റ്റാന്റിലായാലും ഉടുതുണിക്ക് മറുതുണിയില്ലാതെ കിടന്നാലും എന്റെ പ്രസ്താവനയില്‍ മാറ്റമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.