‘ഇതൊരു ചെറിയ ഓര്‍മ്മപ്പെടുത്തല്‍’; ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങളുമായി സ്വപ്ന സുരേഷ്

മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ വീണ്ടും സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപണങ്ങളെല്ലാം പി ശ്രീരാമകൃഷ്ണന്‍ നിഷേധിച്ചതിന് പിന്നാലെയാണ് ഫോട്ടോകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ശ്രീരാമകൃഷ്ണന്‍ തനിക്കയച്ചതെന്ന് അവകാശപ്പെടുന്ന സെല്‍ഫി ചിത്രങ്ങളാണ് സ്വപ്‌ന ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നൂവെന്നും മാനനഷ്ടക്കേസ് കൊടുക്കാന്‍ വെല്ലുവിളിക്കുന്നുമുണ്ട്.’ മാനനഷ്ടക്കേസ് ഫയല്‍ ചെയ്താല്‍ ബാക്കി തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും സ്വപ്‌ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *