സ്വപ്‌നയുടെ മൊഴി സരിതയ്ക്ക് നല്‍കില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌നസുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത.എസ്.നായര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തളളി. രഹസ്യമൊഴി പൊതുരേഖയല്ലെന്ന് കോടതി പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയില്‍ നല്‍കിയ അപേക്ഷ തളളിയതോടെയാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ മൂന്നാംകക്ഷിയായ സരിതയ്ക്ക് എന്തിനാണ് രഹസ്യമൊഴിയെന്നും ഹൈക്കോടതി ചോദിച്ചു. സരിതയ്ക്ക് മൊഴിയുടെ ആവശ്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.