ട്രെയിന്‍ ഗതാഗതത്തില്‍ ഇന്നും നാളെയും നിയന്ത്രണം

പുതുക്കാടിനും തൃശൂരിനും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ ഇന്നും നാളെയും നിയന്ത്രണമേര്‍പ്പെടുത്തി റെയില്‍വേ. ജനശതാബ്ദി അടക്കം നാലു ട്രെയിനുകള്‍ പൂര്‍ണമായും മൂന്നു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയെന്ന് റെയില്‍വെ അറിയിച്ചു.
ഉച്ചയ്ക്ക് 2.50നുള്ള തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, വൈകീട്ട് 5.35ന്റെ എറണാകുളം- ഷൊര്‍ണൂര്‍ മെമു, രാത്രി 7.40ന്റെ എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. നാളെ രാവിലെ 4.50നുള്ള കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദിയും പൂര്‍ണമായും റദ്ദാക്കിയതായി അറിയിച്ചു.

ആലപ്പുഴയില്‍ നിന്ന് രാവിലെ ആറിന് ദന്‍ബാദിലേക്ക് പോകുന്ന ആലപ്പുഴ-ദന്‍ബാദ് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകുമെന്നും റെയില്‍വെ അറിയിച്ചു. 10.10ന്റെ കന്യാകുമാരി ബംഗളൂരു എക്സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി മാത്രമേ കന്യാകുമാരിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കൂ. ഇന്ന് ഉച്ച 2.50നുള്ള കണ്ണൂര്‍-എറണാകുളം എക്സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. മൂന്നു മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയില്‍ തൃശൂരില്‍ നിന്ന് രാത്രി 8.43ന് പുറപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *