ടീസ്ത സെതല്‍വാദ് എടിഎസിന്റെ കസ്റ്റഡിയില്‍

മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെ ഗുജറാത്ത് എടിഎസ് കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണം ഉന്നിയിച്ചതിനാണ് കേസ്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ച്ച ഗുജറാത്ത് കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 64 പേരുടെ ക്ലീന്‍ ചിറ്റ് സുപ്രീം കോടതി ശരിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ടീസ്ത സെതല്‍വാദിനെ മുംബൈയിലെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ശേഷം ഗുജറാത്ത് പൊലീസ് അഹമ്മദാബാദിലേക്ക് കൊണ്ടുപോയി.
ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സകിയ ജഫ്രിയുടെ അപ്പീല്‍ വെള്ളിയാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. കേസില്‍ ടീസ്ത സെതല്‍വാദ് സകിയ ജഫ്രിയുടെ വികാരം മുതലെടുത്തുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 64 പേരുടെ ക്ലീന്‍ ചിറ്റ് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2012ല്‍ എസ്ഐടിയാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് ക്ലീന്‍ ചിറ്റ് ശരിവെച്ചുകൊണ്ട് വിധി പറഞ്ഞത്. ഇതിന് പിന്നാലെയാണ് മൂവര്‍ക്കുമെതിരെയുളള നടപടി.