കോഴിക്കോട് യുവ ഡോക്‌ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട്: യുവ ഡോക്‌ടർ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പാറ്റ സ്വദേശിനി തന്‍സിയ (25) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനിയായിരുന്നു. പാലാഴിയിലെ സുഹൃത്തിന്‍റെ ഫ്ലാറ്റിലാണ് തന്‍സിയെ മരിച്ച നിലയിൽ (dead) കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി.