ആശങ്കപ്പെട്ടത് സംഭവിച്ചു, അരിക്കൊമ്പന്‍ വീണ്ടും നാട്ടിലിറങ്ങി; റേഷന്‍ കട തകര്‍ത്തു

വീണ്ടും ജനവാസ മേഖലയിലിറങ്ങി റേഷന്‍ കട ആക്രമിച്ച് അരിക്കൊമ്പന്‍. തമിഴ്‌നാട്ടിലെ മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍കടയാണ് ആക്രമിച്ചത്. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തു. എന്നാല്‍ അരിയെടുക്കാനായില്ല. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഘമല ഭാഗത്തായിരുന്നു അരിക്കൊമ്പന്‍ ഉണ്ടായിരുന്നത്.

മേഘമലയില്‍ നിന്ന് ഏകദേശം ഒന്‍പത് കിലോമീറ്ററോളം ദൂരെയാണ് മണലാര്‍ എസ്റ്റേറ്റ്. തകരം കൊണ്ടുണ്ടാക്കിയ ജനലാണ് ആന തകര്‍ത്തത്. ഈ സമയം ആളുകളൊന്നും സമീപമുണ്ടായിരുന്നില്ലെങ്കിലും ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു. ഇതൊന്നും ആക്രമിച്ചിട്ടില്ല. റേഷന്‍ കട ആക്രമിച്ച ശേഷം അരിക്കൊമ്പന്‍ വനത്തിലേക്ക് പോയെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. കഴിഞ്ഞമാസമാണ് അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മയക്കുവെടി വച്ച് പിടികൂടിയത്. തുടര്‍ന്ന് പെരിയാര്‍ കടുവ സങ്കേതത്തില്‍ വിട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *