!!മഞ്ജുവാര്യര്‍ മദ്യപിക്കാറുണ്ടെന്ന് പറയണം !! ദിലീപിന്റെ സഹോദരനെ തെറ്റായി മൊഴി കൊടുക്കാന്‍ പഠിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്

കൊച്ചി: മഞ്ജു വാര്യരുടെ സ്വഭാവം മോശമാണെന്ന രീതിയില്‍ കോടതിയില്‍ മൊഴി കൊടുക്കാന്‍ ദിലീപിന്റെ അനുജന്‍ അനൂപിനെ പരിശീലിപ്പിക്കുന്നതിന്റെ ശബ്ദരേഖ അന്വേഷണ സംഘം കോടതിയില്‍ നല്‍കി. മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ആക്ച്ച്വലി എനിക്ക് അറിയില്ല എന്ന് പറയുന്ന അനൂപ് തന്നെ ‘ഉണ്ടെന്ന് പറയണം അല്ലേ’ എന്ന് തിരുത്തുന്നത് മുതലാണ് ശബ്ദരേഖ തുടങ്ങുന്നത്. പിന്നെ എന്തൊക്കെ കോടതി ചോദിക്കുമെന്നും അതിനുള്ള മറുപടിയും പരിശീലിപ്പിക്കുന്നുണ്ട്.

‘വീട്ടില്‍ നിന്ന് പിണങ്ങിപ്പോകുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ മഞ്ജു വാര്യര്‍ പതിവായി മദ്യപിച്ച് വരാറുണ്ടായിരുന്നു. വീട്ടിലിരുന്ന് മദ്യപിക്കുന്നത് കണ്ടിട്ടുണ്ടോ ? ഇല്ല. അപ്പോള്‍ മദ്യപിച്ചെന്ന് എങ്ങിനെ മനസിലായി?’ എന്ന ചോദ്യത്തെ എങ്ങിനെ നേരിടണമെന്നും വക്കീല്‍ പറഞ്ഞുകൊടുക്കുന്നുണ്ട്. ‘വീട്ടില്‍ മദ്യപിച്ച് വന്നിട്ടുണ്ട്. മണം അടിച്ചിരുന്നു. ചേട്ടനോട് ഇതേപ്പറ്റി പറഞ്ഞല്ലോ. അപ്പോള്‍ നോക്കാം എന്ന് മറുപടി പറഞ്ഞെന്നായിരിക്കണം മൊഴി’.- ഇങ്ങനെ പഠിപ്പിക്കുന്നതായിട്ടാണ് ശബ്ദരേഖയില്‍ ഉള്ളത്.

‘ഇതേപ്പറ്റി ചോദിച്ച് ദിലീപ്, മഞ്ജുവിനോട് വഴക്കിടാറുണ്ടോ എന്ന ചോദ്യം വരും. അപ്പോള്‍ ചേട്ടന്‍ ഇതേപ്പറ്റി ചോദിച്ചിട്ടില്ല എന്ന് പറയണം. ഞങ്ങളുടെ മുന്‍പില്‍ വെച്ച് ഇതേപ്പറ്റി വഴക്കുണ്ടായിട്ടില്ല. അപ്പോള്‍ ദിലീപിന് മഞ്ജു മദ്യപിക്കുന്നതില്‍ എതിര്‍പ്പില്ലേ എന്ന് ചോദിച്ചാല്‍, ചിലപ്പോള്‍ ഞങ്ങളുടെ മുന്‍പിലല്ലാതെ ചോദിച്ചിട്ടുണ്ടാവും എന്ന് പറയണം.’- ശബ്ദരേഖ തുടരുന്നത് ഇങ്ങനെയാണ്.

‘അപ്പോള്‍ ചേട്ടന്‍ മദ്യപിക്കില്ലേ? 10 വര്‍ഷമായി കുടി നിര്‍ത്തിയിട്ട്.അതിന് മുന്‍പ് വല്ലപ്പോഴും പാര്‍ട്ടികള്‍ക്കോ മറ്റോ കഴിക്കും അത്രേ ഉള്ളൂ.’ ഇത്രയുമാണ് അനൂപിനെ വക്കീല്‍ പഠിപ്പിക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ടിനൊപ്പം കോടതിയില്‍ ഹാജരാക്കിയ തെളിവുകളിലാണ് ഈ ശബ്ദരേഖയും ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *