തടവുകാരുടെ ശിക്ഷായിളവിന് ശുപാര്‍ശ ചെയ്യാനുള്ള അധികാരം ഇനി മുതല്‍ മന്ത്രിസഭക്ക്

തിരുവനന്തപുരം: തടവുകാരുടെ ശിക്ഷായിളവിന് ശുപാര്‍ശ ചെയ്യാനുള്ള അധികാരം ഇനി മുതല്‍ മന്ത്രിസഭക്ക്. മുഖ്യമന്ത്രിക്കുണ്ടായിരുന്ന അധികാരമാണ് മന്ത്രിസഭയ്ക്കു നല്‍കിയത്. ചട്ട ഭേദഗതി വരുത്താന്‍ തീരുമാനമായി.ഇതിനായി സര്‍ക്കാരിന്റെ കാര്യനിര്‍വഹണ ചട്ടങ്ങളുടെ രണ്ടാം ഷെഡ്യൂളില്‍ ഭേദഗതി വരുത്തുന്നതിനു ഗവര്‍ണറുടെ അനുമതി തേടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ശിക്ഷായിളവ് ശുപാര്‍ശ ചെയ്യാനുള്ള അധികാരം ചട്ടപ്രകാരം മുഖ്യമന്ത്രിക്കാണെങ്കിലും മന്ത്രിസഭയില്‍ വച്ച് അംഗീകരിക്കുകയാണ് കീഴ്വഴക്കം. ഇത് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ തടവുകാരെ വിട്ടയയ്ക്കാം. ഈ രീതിയാണ് മാറ്റുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *