യൂറോപ്പ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയെത്തി. വിവാദങ്ങള്‍ക്ക് മറുപടി വാര്‍ത്താസമ്മേളനത്തിലൂടെ നല്‍കിയേക്കും

വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെത്തി. പുലര്‍ച്ചെ 3.40ന് എമിറേറ്റ്സ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം ക്ലിഫ് ഹൗസിലേക്കു തിരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും പുലര്‍ച്ചെ മടങ്ങിയെത്തി. മന്ത്രിമാരായ പി രാജീവ്, വി ശിവന്‍കുട്ടി, വി അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മടങ്ങിയെത്തിയിരുന്നു. ചീഫ് സെക്രട്ടറി വി പി ജോയ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിരിച്ചെത്തി. ഈ മാസം നാലിനായിരുന്നു മുഖ്യമന്ത്രി വിദേശത്ത് യാത്ര തിരിച്ചത്. കുടുംബ സമേതമുളള മുഖ്യമന്ത്രിയുടെ യാത്ര ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ കുടുംബത്തിന്റെ യാത്രാ ചെലവ് വഹിക്കുന്നത് സര്‍ക്കാര്‍ അല്ലെന്നായിരുന്നു വിശദീകരണം. വിമര്‍ശകര്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയേക്കും.