പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു; അമ്മ കസ്റ്റഡിയില്‍

ആലപ്പുഴ: ഹരിപ്പാട് മണ്ണാറശാലയിൽ 46 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. തുലാംപ്പറമ്പ് വടക്ക് പഴഞ്ഞത്തിൽ വീട്ടിൽ ശ്യാമകുമാറിന്റെ മകൾ ദൃശ്യയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ ദീപ്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദീപ്തിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.