നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം തള്ളി കോടതി ; ഈ മാസം 31ന് നേരിട്ട് ഹാജരാകണം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന പ്രതി ദിലീപിന്റെയും കൂട്ടുപ്രതി ശരത്തിന്റെയും ഹര്‍ജി വിചാരണ കോടതി തള്ളി. ഹണി എം വര്‍ഗീസിന്റെ വിചാരണ കോടതിയാണ് എട്ടാം പ്രതി ദിലീപിന്റെയും കൂട്ടു പ്രതി ശരത്തിന്റെയും ഹര്‍ജ്ജി തള്ളിയത്.തുടരന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കെട്ടിച്ചമച്ചതാണെന്നും സാക്ഷികളെ കൃത്രിമമായി കൊണ്ടുവന്നതെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാല്‍ കോടതിയിത് അംഗീകരിച്ചില്ല. റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിച്ച കോടതി പ്രതികളുടെ ആവശ്യം തള്ളുകയായിരുന്നു. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിന് ദിലീപിനോടും ശരത്തിനോടും 31ന് കോടതിയില്‍ ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *