ലോട്ടറിയടിച്ച 80 ലക്ഷം ലഭിച്ചതിന്റെ പിറ്റേദിവസം മദ്യസത്കാരത്തിനിടെ യുവാവ് മരണപ്പെട്ടു, മായാവി എന്ന സുഹൃത്ത് പിടിച്ചുതള്ളിയെന്ന് ആരോപണം

സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് സുഹൃത്തുക്കള്‍ക്കുവേണ്ടിയുള്ള മദ്യ സല്ക്കാരത്തിനിടെ മണ്‍തിട്ടയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ താഴേക്ക് വീണു മരിച്ചു. പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഇയാള്‍ക്ക് കഴിഞ്ഞ മാസം എണ്‍പത് ലക്ഷം രൂപാ സമ്മാനമായി ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് തുക ബാങ്കിലെത്തിയത്.തുടര്‍ന്ന് ഇക്കഴിഞ്ഞ ഒന്നിന് രാത്രി 9 മണിക്ക് പാങ്ങോട് ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്നയാളുടെ വീട്ടില്‍ മദ്യസല്‍ക്കാരം നടത്തുകയായിരുന്നു. മായാവി എന്ന സന്തോഷ് ഇയാളെ പിടിച്ചു തള്ളിയതായി പറയപ്പെടുന്നു. തോട്ടത്തിലേക്ക് വീണ സജീവിന് ദേഹാസ്വാസ്ഥ്യമുണ്ടായി .മെഡിക്കല്‍ കോളേജില്‍വച്ച് ഇന്നലെ വൈകുന്നേരം മരണം സംഭവിച്ചു.അന്വേഷണം ആരംഭിച്ചതായി പാങ്ങോട് സി.ഐ. എന്‍.സുനീഷ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *