പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് മാമാങ്കത്തിന് ചൂട് പിടിക്കുന്നു

ഇടതു വലതു മുന്നണികള്‍ പുതുപ്പള്ളിയില്‍ കളം പിടിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് വന്നത് അറിഞ്ഞില്ല എന്ന മട്ടിലാണ് ബിജെപി.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വികസനം മുതല്‍ വിലക്കയറ്റം വരെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാക്കി മുന്നണികള്‍ മുന്നേറുകയാണ്.

പുതുപ്പള്ളിയില്‍ വികസന സംവാദത്തിന് ചാണ്ടി ഉമ്മനെ ജെയ്ക് സി തോമസ് വെല്ലുവിളിച്ചപ്പോള്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ എന്തുചെയ്‌തെന്ന ചോദ്യമാണ് ചാണ്ടി ഉമ്മന്‍ ഉന്നയിക്കുന്നത്.ഇരു സ്ഥാനാര്‍ഥികളും പ്രചരണ രംഗത്ത് മുന്നേറുമ്പോള്‍ ബി ജെ പി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥി ആരാകും എന്നറിയാനുള്ള കാത്തിരിപ്പ് തുടരുകയാണ്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതീക്ഷിച്ച ആ തീരുമാനം ഇന്നെങ്കിലും ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് പുതുപ്പള്ളിയിലെ ബി ജെ പി പ്രവര്‍ത്തകര്‍

Leave a Reply

Your email address will not be published. Required fields are marked *