സർക്കാരും പ്രതിപക്ഷവും സംസ്ഥാനത്തെ സംഘർഷഭരിതമാക്കുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിവച്ച് വധിക്കൻ ശ്രമിച്ച കേസിൽ
യൂത്ത് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ശബരിനാഥിന് ജാമ്യം ലഭിച്ചുവെങ്കിലും വരും ദിവസങ്ങിൽ ഈ പ്രശ്നം മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്നാണ് സൂചന. ഇതിനിടയിലാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർക്കെതിരെയും കേസ്സെടുക്കാൻ കോടതി ഉത്തരവിട്ടത്.ഇത് സർക്കാരിന് വലിയ തിരിച്ചടിയായി.
എ.കെ.ജി. സെന്റര്‍ ആക്രമണം, സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണവും ഉയര്‍ത്തിയ കലാപസമാനമായഅന്തരീക്ഷം നേര്‍ക്കുനേര്‍ തുടരുന്നതിനിടെയാണ് ശബീരനാഥന്റെ അറസ്റ്റ് പുതിയൊരു പ്രക്ഷോഭത്തിലേക്ക് വഴിതെളിക്കുന്നത്. ഈ കേസില്‍ പോലീസ് ശാഠ്യം പിടിച്ചത് ഒരു ഫോണിനുവേണ്ടിയായിരുന്നു. ഫോണാണ് ശബരിനാഥന്റെ കൂട്ടുപ്രതിയായി പോലീസ് വിലയിരുത്തുന്നത്. അങ്ങനെ വരുമ്പോള്‍ ദിലീപിന്റെ നടി ആക്രമണ കേസുപോലെ ഫോണില്‍ കുടുങ്ങി കേസ് എത്രവര്‍ഷം നീണ്ടുപോകുമെന്ന് കണ്ടറിയണം. പ്രതിപക്ഷത്തിന് ഇതോടെ കൂടുതല്‍ ആയുധങ്ങള്‍ ഇട്ടുകൊടുക്കുകയാണ് ആഭ്യന്തവരകുപ്പ് ചെയ്യുന്നത്. ഇതിനിടെ എ.കെ.ജി. സെന്ററില്‍ നടന്ന പടക്കമേറിലെ പ്രതികളെ തങ്ങള്‍ക്ക് പിടിക്കേണ്ടിവരുമെന്ന് പോലീസ് സര്‍ക്കാരിനെ അറിയിച്ചതായും സൂചനയുണ്ട്. ആഭ്യന്തരവകുപ്പിനും സി.പി.എമ്മിനും നാണക്കേടായ ഈ സംഭവത്തില്‍ പോലീസ് യഥാര്‍ഥ കുറ്റവാളിയെ പിടിച്ചാല്‍ സര്‍ക്കാരിന് നാണക്കേടാകുമെന്ന ആശങ്കയും പടരുന്നു. ഇതെല്ലാം സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യമാണ് പൊതുയിടത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതിനിടെ കിഫ്ബി എടുത്ത വിദേശ വായ്പയുടെ പേരില്‍ മുന്‍ധനമന്ത്രി ഡോ. തോമസ് ഐസക്കിന് ഇ.ഡി. അയച്ച നോട്ടീസ് സി.പി.എമ്മിനെ പിന്നെയും പ്രതിരോധത്തിലാക്കുന്നു. വിദേശ വായ്പയെടുക്കാന്‍ ലണ്ടന്‍ ഫോറിന് എക്സ്ചേഞ്ചില്‍ പോയത് തോമസ് ഐസക്കിനൊപ്പം മുഖ്യമന്ത്രതിയും ഉണ്ടായിരുന്നു. തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇ.ഡിയുടെ അന്വേഷണം മുഖ്യമന്തിയിലേക്ക് നീങ്ങിക്കൂടെന്നില്ല. ഇതിനിടെയാണ് ലൈഫ് മിഷന് കേസില്‍ ഇ.ഡി. അന്വേഷണം പുരോഗമിക്കുന്നത്.
തുടർന്നാണ് മുഖ്യമന്ത്രിയെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെ.പി.സി പി പ്രസിഡൻ്റ് കെ.സുധാകരനെയും ഗൂഢാലോചനക്കേസില്‍ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ
പോലീസ് മേധാവിക്ക് പരാതി നല്‍കിയിയത്. കൂടാതെ കോടതിയില്‍ സ്വകാര്യ അന്യായവും ഫയല്‍ ചെയ്തിട്ടുണ്ട്.
നാലുപാടുനിന്നും സര്‍ക്കാര്‍ വിരുദ്ധ വിഷയങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടയില്‍ പ്രതിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ പണിപ്പെടേണ്ടിവരും.
Topic: The government and the opposition are making the state tense