ആശങ്കയായി കോവിഡ് കണക്കുകള്‍; ആറ് മാസത്തേക്ക് മാസ്‌ക്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നതോടെ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. ഇന്നലെ 1,113 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ആറു മാസത്തേക്കു മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാക്കി ആരോഗ്യ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
എല്ലാ പൊതുസ്ഥലത്തും ജോലി സ്ഥലത്തും പൊതുജനങ്ങള്‍ക്കു പ്രവേശനമുള്ള എല്ലാ സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണം. സ്ഥാപനങ്ങള്‍, കടകള്‍, തിയറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ സാനിറ്റൈസര്‍ നല്‍കണം. ചടങ്ങുകളില്‍ സംഘാടകര്‍ നല്‍കണം.