മരിച്ചീനിയില്‍ നിന്ന് മദ്യം ഉല്പാദനവുമായി ബന്ധപ്പെട്ട ബജറ്റില്‍ 2 കോടി രൂപ അനുവദിച്ചതിന് പിന്തുണയുമായി എക്സൈസ് മന്ത്രി എം.വി.ഗോവിന്ദന്. മരിച്ചീനിയില്‍ നിന്ന് മദ്യം ഉണ്ടാക്കുന്നത്
മരച്ചീനി കൃഷിക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഗ്രഹമാകമാണെന്ന് മന്ത്രി എം.വി.ഗോവിന്ദന്.
മരച്ചീനികൃഷി വളരെ വലിയ രീതിയില്‍ വിപുലീകരിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
മരച്ചീനിയില്‍ നിന്ന് മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള നടപടികള്‍ക്ക് അംഗീകാരം നല്കാന് വേറെ നിയമനിര്‍മാണം ആവശ്യമില്ല. പഴവര്‍ഗ്ഗങ്ങളും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളും ഉപയോഗിച്ച് എഥനോള്‍ ഉള്‍പ്പടെയുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാനും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുമുള്ള നടപടികള്‍ തുടങ്ങുമെന്നാണ് ഇന്നലെ ബജറ്റില്‍ പ്രഖ്യാപനമുണ്ടായത്.ഇതില്‍ ആദ്യഘട്ടത്തിലാണ് മരച്ചീനിയില്‍ നിന്ന് എഥനോള്‍ നിര്‍മിക്കാന്‍ ഗവേഷണം നടത്തുന്നത്. മൂല്യ വര്‍ധിത കാര്‍ഷിക ദൗത്യം എന്ന പേരില്‍ പ്രത്യേക പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതി ഉടന്‍ നടപ്പാക്കും. ബജറ്റ് പ്രഖ്യാപനം വന്ന സ്ഥിതിക്ക് വേഗം നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.