തിരുവനന്തപുരം: നവകേരള സദസ് ആര്‍ഭാടപൂര്‍വം നടത്താനുള്ള പണം കണ്ടെത്താനായി സഹകരണ സംഘങ്ങളെയും തദ്ദേശ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ പിഴിയുന്നു. സദസ് മോടിയോടെ നടത്താന്‍ വേണ്ട പണം ചെലവഴിക്കാന്‍ സഹകരണ രജിസ്ട്രാര്‍ സഹകരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.അതത് സംഘാടക സമിതി ആവശ്യപ്പെടുന്ന മുറയ്ക്ക് ഗ്രാമപഞ്ചായത്തുകള്‍ക്ക് 50,000 രൂപ വരെയും മുനിസിപ്പാലിറ്റികള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും 1,00,000 രൂപ വരെയും കോര്പ്പറേഷനുകള്കള്ക്ക് 2,00,000 രൂപവരെയും ജില്ലാ പഞ്ചായത്തുകള്‍ക്ക് 3,00,000 രൂപ വരെയും തനതുഫണ്ടില്‍ നിന്ന് ചെലവഴിക്കുന്നതിന് അനുമതി നല്കി തദ്ദേശ വകുപ്പും ഉത്തരവിറക്കിയിട്ടുണ്ട്. സദസ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ചെലവ് കണ്ടെത്താന്‍ സഹകരണ സംഘങ്ങള്‍ സഹകരിക്കണമെന്നാണ് സഹകരണ രജിസ്ട്രാറുടെ സര്ക്കുലറിലുള്ലത്.ഈ മാസം പതിനെട്ടിന് മഞ്ചേശ്വരത്താണ് നവകേരള സദസിന് തുടക്കമാകുന്നത്.
സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും. ജനങ്ങളുമായി സംവദിക്കുന്നതിനൊപ്പം സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. പ്രത്യേകം തയ്യാറാക്കിയ കെ എസ് ആര് ടി സ് സ്വിഫ്ട് ബസിലായിരിക്കും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര. എയര്‍ കണ്ടീഷന്‍ ചെയ്തതായിരിക്കും വേദി.സംസ്ഥാനം ദൈനംദിന ചെലവുകള്‍ കണ്ടെത്താന്‍പോലും കഴിയാതെ ബുദ്ധിമുട്ടുമ്പോള്‍ കോടികള്‍ ചെലവിട്ട് കേരളീയം നടത്തിയതിനെതിരെ പ്രതിപക്ഷത്തുനിന്നുള്പ്പടെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. കോടികള്‍ വാരിയെറിഞ്ഞ് നവകേരള സദസ് നടത്തുന്നതിനെതിരെയും വിമര്‍ശനം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.