തിരുവനന്തപുരം: കോവിഡ് പ്രതിദിന കണക്കുകള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കി. കോവിഡ് പ്രതിദിന കേസുകള്‍ കുറഞ്ഞതോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. രണ്ട് വര്‍ഷത്തിലധികമായി വൈകുന്നേരങ്ങളില്‍ വരുന്ന കോവിഡ് കണക്കുകള്‍ ആശങ്കയോടെ എല്ലാവരും ഉറ്റുനോക്കിയിരുന്നു.
സര്‍ക്കാര്‍ തലത്തില്‍ പരിശോധനകളും കോവിഡ് കേസുകളുടെ കണക്കെടുപ്പും തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ തൃശ്ശൂര്‍ സ്വദേശിനിയാണ് ആദ്യമായി കേരളത്തില്‍ പോസിറ്റീവായത്. അതിന് ശേഷം ഞായറാഴ്ചവരെ ഔദ്യോഗികമായി ഓരോ ദിവസത്തേയും കോവിഡ് കണക്കുകള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. പോസിറ്റീവ് കേസുകള്‍, നെഗറ്റീവ് കേസുകള്‍, മരണ നിരക്ക്, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, പരിശോധിച്ച സാമ്പിളുകളുടെ എണ്ണം എന്നിങ്ങനെ വിശദമായി തന്നെയായിരുന്നു പ്രതിദിന കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്