കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തവ്. ഇന്ന് തന്നെ സർക്കാർ ജീവനക്കക്കാരുടെ പണിമുടക്ക് വിലത്തി ഉത്തരവിറക്കാൻ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. സർക്കാർ ജീവനക്കാർ സമരം ചെയ്യുന്നത് നിയമവിരുദ്ധമാണ്. പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി നല്‍കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. പണിമുടക്ക് ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹാജര്‍ നിര്‍ബന്ധമാക്കണം. ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്ജിക്കാരന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു.