രണ്ടുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വിലയ്ക്ക് വാങ്ങാൻ ശ്രമിച്ചത് മലയാള സീരിയൽ താരം

രണ്ടുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വിലയ്ക്ക് വാങ്ങാൻ ശ്രമിച്ചത് മലയാള സീരിയൽ താരം. ഇവർക്കും ഭർത്താവിനും എതിരെ വയനാട് വൈത്തിരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഒട്ടേറെ മലയാള സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിയുള്ള മായ സുകു ആണ് നടി. ഇടുക്കി ജില്ലക്കാരിയായ ഇവർ ഇപ്പോൾ തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം ത്താണ് താമസം.
വയനാട് ജില്ലയിലെ വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പൊ ഴുതന എന്ന സ്ഥലംത്തുനിന്നാണ് ഇവർ കുഞ്ഞിനെ വാങ്ങാൻ ശ്രമിച്ചത്. 10,000 രൂപ നൽകി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന കുഞ്ഞിനെ പോലീസ് വീണ്ടെടുത്ത് വയനാട്ടിൽ എത്തിച്ചിട്ടുണ്ട്. ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി യുടെ സംരക്ഷണയിലാണ് കുഞ്ഞ് ഇപ്പോൾ.
ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന സ്ത്രീയുടേതാണ് കുഞ്ഞ്. അമ്മയോടൊപ്പം ആയിരുന്നു ഈ സ്ത്രീ താമസിച്ചിരുന്നത്. അവരുടെ അറിവോടെ ആയിരുന്നു ഈ കൈമാറ്റം.
സ്ഥലത്തെ ആശാവർക്കാറായസീമ എന്ന ഉഷ യാണ് ഇതിനു ഇടനില വഹിച്ചത്.ഉഷയെ ആശാവർക്കർ സ്ഥാനത്തുനിന്നും അവർ ചുമതല വഹിച്ചിരുന്ന ജില്ലാ പ്രോഗ്രാം മാനേജർ സ്ഥാനത്തുനിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 11നാണ് കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്.
അമ്മയുടെ കൂടെ കുഞ്ഞിനെ കാണാനില്ലെന്നു നാട്ടുകാരിൽ ചിലർ പോലീസിനെ അറിയിച്ചതാണ് ഈ സംഭവം വെളിച്ചത്തെത്താൻ കാരണം. സംഭവത്തെക്കുറിച്ച് രഹസ്യന്വേഷണം നടത്തിയ പോലീസിന് കുഞ്ഞ് അമ്മയുടെ കൂടെയില്ലെന്നു മനസിലായി. തുടർന്ന് അവർ ഈ വിവരം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ജോസ് കണ്ടത്തി ലിനെ അറിയിച്ചു. പ്രാഥമിക വിവര സകരണത്തിന് ശേഷം അദ്ദേഹം ഔദ്യോഗികമായി പോലീസിൽ പരാതി നൽകി. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
2012 മുതൽ മിനിസ്ക്രീനിലും സിനിമയിലും സജീവമായി നിൽക്കുന്ന അഭിനേത്രിയാണ് മായ.സൂര്യ ടി വി യിലെ എന്റെ മാതാവ്, മഴവിൽ മനോരമയിലെ കല്യാണി, ഏഷ്യാനെറ്റിലെ ചന്ദനമഴ തുടങ്ങിയ സീരിയലുകളിലും ദേശിയ അവാർഡ് നേടിയ കാസിമിന്റെ കടൽ, വേലുകാക്ക തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.മായയ്ക്ക് പുറമെ ഭർത്താവ് സുകു, ആശാവർക്കർ ഉഷ, കുഞ്ഞിന്റെ അമ്മ, അമ്മൂമ്മ എന്നിവരും കേസിൽ പ്രതികളാണ്.