മന്ത്രി വാഗ്ദാനം, പി വി അൻവർ പോരാട്ടം നിർത്തി

തിരുവനന്തപുരം: പി വി അൻവറിനെ മന്ത്രിസഭാംഗമാക്കാനുള്ള നീക്കത്തെ തുടർന്ന് പി വി അൻവർ എഡിജിപി ക്കെതിരെയും ആഭ്യന്തരവകുപ്പിനെതിരെയും പ്രഖ്യാപിച്ച പോരാട്ടം അവസാനിപ്പിക്കുന്നു. വരുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ പി വി അൻവറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം എന്ന് സിപിഎമ്മിൽ തീരുമാനമായിട്ടുണ്ട്. സിപിഎമ്മിന്റെ തീരുമാനം പി വി അൻവർ അറിയിച്ചതായും അദ്ദേഹം അനുകൂലമായാണ് പ്രതികരിച്ചതെന്നും റിപ്പോർട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നും, ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിനെത്തുടർന്നും സംസ്ഥാന രാഷ്ട്രീയം കലുഷിതമായിരിക്കയാണ് സർക്കാരിനെതിരെയും ആഭ്യന്തരവകുപ്പിനെതിരെയും എഡിപിജിപി എം ആർ അജിത് കുമാറിനെതിരെയും തുറന്ന പോരാട്ടവുമായി പി വി അൻവർ രംഗത്തെത്തിയത്. അൻവറിന്റെ വെളിപ്പെടുത്തലുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ ചലനങ്ങൾ ചെറുതല്ല.

ലോ ആൻഡ് ഓർഡറും ബെറ്റാലിയൻ എഡിജിപിയും മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനും കൂടിയായ അജിത് കുമാറിനെതിരെ ഭരണകക്ഷി എംഎൽഎയായ പി വി അൻവർ രംഗത്തെത്തിയത് കൃത്യമായ രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്. അൻവറിന്റെ വെളിപ്പെടുത്തലുകളെ പറ്റി അന്വേഷണം നടക്കുമെങ്കിലും അൻവറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി മുഖം രക്ഷിക്കാനാണ് സർക്കാരിന്റെ നീക്കം. സാംസ്കാരിക മന്ത്രി സജി ചെറിയാനിൽ നിന്നും സാംസ്കാരിക വകുപ്പും മറ്റ് അല്ലറ ചില്ലറ വകുപ്പുകളും കൂടി പി വി അൻവറിന് നൽകും.

മാത്രമല്ല മന്ത്രിസ്ഥാനത്തെ ചൊല്ലി എ ൻ സി പിയിൽ കലഹം മൂർച്ഛിച്ചിരിക്കെ ഉടൻതന്നെ മന്ത്രിസഭ പുനസംഘടന ഉണ്ടാവും. അതിലൂടെയാണ് അൻവറിനെ കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സിപിഎമ്മും മുഖ്യമന്ത്രിയും തീരുമാനിച്ചിരിക്കുന്നത്. അൻവറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെങ്കിലും അൻവർ ഉന്നയിച്ച ആരോപണങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കും എന്ന് ഉറപ്പാണ്. പ്രതിപക്ഷ കക്ഷികൾ അൻവറിന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും ശക്തമായ പ്രക്ഷോഭങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഒന്നരവർഷം കഴിഞ്ഞാൽ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ കേരള രാഷ്ട്രീയം പി വി അൻവറിന്റെ വെളിപ്പെടുത്തലുകളെ പുതിയ ദിശയിലേക്ക് നയിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വെളിപ്പെടുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *