മലയാറ്റൂരിലെ വിദ്യാര്‍ഥിനിയുടേത് കൊലപാതകം

എറണാകുളം മലയാറ്റൂരില്‍ വീടിന് സമീപത്തെ പറമ്പില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. ഈ മാസം ആറാം തീയതി മുതലാണ് മലയാറ്റൂര്‍ സ്വദേശി ചിത്രപ്രിയയെ കാണാതായത്. സംഭവത്തില്‍ കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ചിത്രപ്രിയയുടെ ശരീരത്തിലും തലയിലും മുറിവേറ്റ പാടുകളുണ്ട്. തലയ്ക്ക് കല്ല് ഉപയോഗിച്ച് അടിച്ച മുറിവുകളുണ്ട്. വിദ്യാര്‍ഥിനിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.
ബെംഗളൂരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു ചിത്രപ്രിയ. മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ചിത്രപ്രിയയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.