ഖാര്‍ഗയോ ? തരൂരോ? പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം. വോട്ടെണ്ണല്‍ രാവിലെ 10 മുതല്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്താണ് വോട്ടെണ്ണല്‍. രാവിലെ 10 മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്രാ വേദിയിലുമായി സജ്ജീകരിച്ച പോളിംഗ് ബൂത്തുകളില്‍ നിന്ന് ചൊവ്വാഴ്ചയോടെ 68 ബാലറ്റ് പെട്ടികള്‍ സ്ട്രോഘ് റൂമിലെത്തിച്ചു.പത്ത് മണിക്ക് സ്ട്രോങ് റൂം തുറന്ന് പുറത്തെടുക്കന്ന ബാലറ്റ് പെട്ടിയില്‍ നിന്ന് ബാലറ്റ് പേപ്പറുകള്‍ കൂട്ടികലര്‍ത്തും. ഇതിന് ശേഷം നൂറ് ബാലറ്റ് പേപ്പറുകള്‍ വീതം ഓരോ കെട്ടാക്കി മാറ്റും. ഇതിനു ശേഷണാണ് നാല് മുതല്‍ ആറുവരെ ടേബിളുകളിലായി വോട്ടെണ്ണല്‍ ആരംഭിക്കുക. ഉച്ചയ്ക്ക് മുമ്പേ ഫലമറിയാന്‍ സാധിക്കും. ആകെ 9497 വോട്ടുകളാണ് രേഖപ്പെടുത്തിയിട്ടുളളത്. 24 വര്‍ഷത്തിന് ശേഷമാണ് ഗാന്ധികുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അദ്ധ്യക്ഷപദവിയിലെത്താന്‍ പോകുന്നത്.