കാസര്‍കോട് : നവ കേരള സദസിന്റെ പേരില്‍ സിപിഐഎം ക്രിമിനലുകള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്രിമിനല്‍ മനസുള്ളവരാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയണ്ട. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മനസാണ്. ഷൂ എറിഞ്ഞത് വൈകാരികമായ പ്രതികരണം മാത്രമാണ്. ഷൂ എറിഞ്ഞവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണ്.
ഗവര്‍ണറുടെ വാഹനം എസ്.എഫ്.ഐ ക്ക് തടയാം. അപ്പോള്‍ മുഖ്യമന്ത്രി പറയുന്നു ‘ജീവന്‍ രക്ഷാപ്രവര്‍ത്തനമില്ല’. പിണറായി രാജാവിന്റെ വാഹനം തടഞ്ഞാല്‍ പ്രശ്‌നമാകുമെന്ന സ്ഥിതിയെന്നും സതീശന്‍ പറഞ്ഞു. മുന്‍പിലും പിമ്പിലും ക്രിമിനല്‍ സംഘവുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിക്ക് പൊലീസില്‍ വിശ്വാസമില്ലേ. അത്രക്ക് ഭീരുവാണോയെന്നും സതീശന്‍ പരിഹസിച്ചു.