പൊലീസുകാരന്റെ ഏക മകളുടെ മരണത്തിന് പിന്നില്‍ ലഹരി മാഫിയയാണെന്ന രക്ഷകര്‍ത്താക്കള്‍

തിരുവനന്തപുരം: തലസ്ഥാനത്തെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ പൊലീസുകാരന്റെ 13കാരിയായ ഏക മകള്‍ അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ചതിനു പിന്നില്‍ ലഹരി മാഫിയയാണെന്ന സംശയമുന്നയിച്ച് രക്ഷകര്‍ത്താക്കള്‍. സ്‌കൂള്‍ പരിസരത്ത് ലഹരി സംഘങ്ങള്‍ സജീവമാണെന്ന് മുമ്പും പല കുട്ടികളുടെയും രക്ഷകര്‍ത്താക്കള്‍ പരാതി ഉന്നയിച്ചിരുന്നെങ്കിലും അധികൃതര്‍ അവഗണിച്ചതാണ് ദുരന്തത്തിന് കാരണമെന്നാണ് ഇവര്‍ പറയുന്നത്

തലസ്ഥാനത്തെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഇടപാടുകളുടെ ഞെട്ടിക്കുന്ന കഥകള്‍ മുമ്പും പുറത്തുവന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ വെളിച്ചത്തുവരുമ്പോഴും സ്‌കൂളുകളുടെ സല്‍പ്പേര് നഷ്ടപ്പെടാതിരിക്കാന്‍ ഇതൊക്കെ രഹസ്യമാക്കി വയ്ക്കുന്നതാണ് മാഫിയകള്‍ക്ക് സഹായകമാകുന്നതെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. പീഡനത്തിനിരയായി പെണ്‍കുട്ടി മരിച്ചതിനു പിന്നില്‍ ലഹരി സംഘമല്ലെന്ന് തറപ്പിച്ചുപറയാന്‍ അന്വേഷണസംഘത്തിനും കഴിയുന്നില്ല.

എന്നാല്‍ ഈ വഴിയിലേക്ക് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തയ്യാറാകാത്തതെന്തെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്.പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലത്തില്‍ ലഹരി ഗുളികയുടെ സാന്നിദ്ധ്യവും കണ്ടെത്തി. ലഹരിമാഫിയ വഴി കുട്ടിക്ക് നല്‍കിയതാണോ, അതോ കുട്ടിക്ക് ആശുപത്രിയില്‍ നിന്ന് നല്‍കിയ മരുന്നിന്റെ അവശിഷ്ടമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *