ഷാരോണ്‍ രാജ് വധക്കേസിലെ നിര്‍ണായക തെളിവായ കീടനാശിനിക്കുപ്പി പോലീസ് കണ്ടെടുത്തു

പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ പോലീസ് നിര്‍ണായ തെളിവ് ണ്ടെടുത്തു. പ്രതിയായ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും സാന്നിധ്യത്തില്‍ നടത്തിയ തെളിവെടുപ്പിലാണ് ഷാരോണിന് കുടിക്കാന്‍ കൊടുത്ത കീടനാശിനിയുടെ കുപ്പി കണ്ടെടുത്തിരിക്കുന്നത്. രാമവര്‍മന്‍ ചിറയിലെ ഗ്രീഷ്മയുടെ വീടിനടുത്തുള്ള തോട്ടില്‍ നിന്നുമാണ് കുപ്പി കണ്ടെടുത്തത്. ഗ്രീഷ്മയുടെ മാതാവ് സിന്ധു , അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. ഇവരുട അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയിരുന്നു. ഇരുവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മല്‍കുമാറിനെയും തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തത് .

കഴിഞ്ഞ ദിവസം തന്നെ ഇരുവരയേും കസ്റ്റഡിയില്‍ എടുത്തിരുന്നു . അതേസമയം ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കില്ലെന്നും അത് ഗ്രീഷ്മ ഒറ്റയ്ക്കാണ് നടത്തിയതെന്നും പോലീസ് പറയുന്നു.രാമവര്‍മ്മന്‍ചിറയിലെ ഗ്രീഷ്മയുടെ വീട്ടിലെത്തിയാകും തെളിവെടുപ്പ്. ഗ്രീഷ്മയുടെ അച്ഛനേയും മറ്റൊരു ബന്ധുവിനേയും ഒരുവട്ടം കൂടി ചോദ്യം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *