നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലമെന്ന് സിപിഐഎം നേതാവ് എളമരം കരീം. മികച്ച സ്ഥാനാര്‍ത്ഥി തന്നെ നിലമ്പൂരില്‍ എത്തും. പിവി അന്‍വറിനോട് പാര്‍ട്ടി അനീതി കാണിച്ചിട്ടില്ല. ഒരു നിമിഷം കൊണ്ടാണ് പിവി അന്‍വര്‍ പ്രവര്‍ത്തകരെയെല്ലാം മറന്നതെന്നും എളമരം കരീം പറഞ്ഞു.
ഒരാളും ചെയ്യാന്‍ പാടില്ലാത്തത്. അന്‍വറിന് നിലമ്പൂരില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. പിവി അന്‍വറിന് സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ ബലം കൊണ്ടാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായലും സ്വതന്ത്രനായാലും ജയിക്കുന്നത്. തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് സുസജ്ജമാണെന്ന് എളമരം കരീം പറഞ്ഞു. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. എന്നാല്‍ നിലമ്പൂരിന് അനുയോജ്യനാകും സ്ഥാനാര്‍ത്ഥിയാകുകയെന്ന് എളമരം കരീം വ്യക്തമാക്കി.
നിലമ്പൂര്‍ ബൈപ്പാസ് സര്‍ക്കാറിന്റെ സ്വപ്ന പദ്ധതി. നടപ്പാക്കുക തന്നെ ചെയ്യുമെന്ന് എളമരം കരീം പറഞ്ഞു. നിലമ്പൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് 154 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ജ്യോതിപ്പടി മുതല്‍ മുക്കട്ട വരെയും, മുക്കട്ട മുതല്‍ വെളിയംതോട് വരെയും രണ്ടു ഘട്ടമായാണ് ബൈപ്പാസ് റോഡ് നിര്‍മ്മിക്കുക. പദ്ധതിക്കായി നിലമ്പൂര്‍ താലൂക്കിലെ 10.66 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 1998ല്‍ വിജ്ഞാപനം ഇറങ്ങിയ ഈ പദ്ധതി ദിര്‍ഘകാലമായി നടപ്പാകാതെ കിടക്കുകയായിരുന്നു.
ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കാന്‍ തീരുമാനം