ശ്രീനാഥ് ഭാസിക്ക് മാപ്പ് നല്‍കി അവതാരക; പരാതി പിന്‍വലിക്കാന്‍ കോടതിയെ സമീപിക്കും

സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ അവതാരകയുമായി മോശമായി പെരുമാറിയ സംഭവത്തില്‍ വഴിത്തിരിവ്. കേസില്‍ പരാതി പിന്‍വലിക്കാന്‍ അവതാരക തീരുമാനിച്ചു. ഇതിനായി അഭിഭാഷകരെ ചുമതലപ്പെടുത്തിയതായാണെന്നാണ് സൂചന. നേരത്തെ നിര്‍മ്മാതാക്കളുടെ സംഘടന ഇരുവരെയും ഒരുമിച്ചിരുത്തി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ അവതാരകയ്ക്കുണ്ടായ വിഷമത്തില്‍ ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞിരുന്നു. തെറ്റ് തന്റെ ഭാഗത്താണെന്നും ക്ഷമിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ശ്രീനാഥ് ഭാസിയുടെ മാപ്പ് അംഗീകരിക്കുന്നു. ചെയ്ത തെറ്റ് ശ്രീനാഥ് ഭാസി ഏറ്റുപറഞ്ഞു. വിളിച്ച ഓരോ തെറിയും നടന്‍ സമ്മതിച്ചു. ഒരു കലാകാരന്‍ കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ട്. ശ്രീനാഥ് ഭാസിയുടെ കരിയര്‍ നശിപ്പിക്കാന്‍ ആഗ്രഹമില്ല. മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്. മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത് എന്നതാണ് എന്റെ ആവശ്യം,’ പരാതിക്കാരി പ്രതികരിച്ചു.

എന്നാല്‍ നിയമനടപടികള്‍ പ്രകാരമായിരിക്കും കേസ് പിന്‍വലിക്കുക. അന്തിമതീരുമാനം കോടതിയുടേതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *