സ്പിരിറ്റിന്റെ വില വര്‍ധിച്ചു; മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍

സ്പിരിറ്റിന്റെ വില ദിവസേന വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍ നിയമസഭയില്‍ പറഞ്ഞു.

ഏറെ ആവശ്യക്കാരുളള ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന് ബവ്‌റിജസ് കോര്‍പറേഷന്‍ നേരത്തെ തന്നെ ശുപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡാണ് ജവാന്‍ റം നിര്‍മ്മിച്ചു നല്‍കുന്നത്. 10% വിലവര്‍ധനയാണ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു കുപ്പി മദ്യം പുറത്തിറക്കുമ്പോള്‍ 2.50 രൂപ നഷ്ടമാണെന്നാണ് ബവ്‌കോ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഒരു കുപ്പി മദ്യത്തിന് 51.11 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇത് 60 രൂപയ്ക്കു മുകളില്‍ ആക്കണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *