45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തും:ബി ജെ പി

അധികാരം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്ന് പറഞ്ഞാൽ എത്തിയിരിക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ. അധികാരം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തും എന്ന് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു, അങ്ങനെ പറഞ്ഞെങ്കിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തിയിരിക്കും. ജനുവരി അവസാനത്തോടെയെത്തും. അഞ്ചുവർഷക്കാലത്തെ വികസന പദ്ധതികൾ പ്രഖ്യാപിക്കും.
പറയുന്നത് മാത്രം ചെയ്യും ചെയ്യുന്നത് മാത്രം പറയും. അതാണ് ബിജെപി. പാർട്ടിയെടുക്കുന്ന തീരുമാനം ശിരസ്സാവഹിക്കുന്ന പ്രവർത്തകരാണ് ബിജെപിക്ക് ഉള്ളത്. 50 കൗൺസിലർ മാരോടും ആര് മേയർ ആകണമെന്ന് അഭിപ്രായം ചോദിച്ചു. ജില്ലാ നേതൃത്വം സംസ്ഥാന അധ്യക്ഷന് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്മേൽ സംസ്ഥാന അധ്യക്ഷനാണ് തീരുമാനമെടുത്തത്. മേയറെയും ഡെപ്യൂട്ടിമേറെയും അന്തിമമായി തീരുമാനിച്ചത് സംസ്ഥാന അധ്യക്ഷനെന്നും കരമന ജയൻ വ്യക്തമാക്കി.
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചു. ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന അടിയന്തര യോഗത്തിന് ശേഷമാണ് തീരുമാനം. ആശാ നാഥ് ആണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ആണ് പ്രഖ്യാപിച്ചത്. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥികൾക്ക് ആർ ശ്രീലേഖ മധുരം നൽകി സന്തോഷം പങ്കുവെച്ചു.