മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു

തിരുവനന്തപുരം : റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. ‘സര്‍ക്കാരല്ലിത് കൊള്ളക്കാര്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള വഴികളെല്ലാം പ്രതിഷേധക്കാര്‍ ഉപരോധിക്കുകയാണ്. സെക്രട്ടേറിയറ്റിലേക്കുള്ള വഴികളില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം നഗരത്തിലും ഗതാഗത നിയന്ത്രണമുണ്ട്

ഇന്നു രാവിലെ 6.30നാണ് സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്

റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ ഉപരോധം’ എന്ന സമരത്തിന്റെ ഭാഗമായാണ് പ്രക്ഷോഭം. ഉപരോധത്തിനു വരുന്ന വാഹനങ്ങള്‍ ആശാന്‍ സ്‌ക്വയറില്‍ ആളെയിറക്കിയ ശേഷം ഈഞ്ചയ്ക്കല്‍ ബൈപാസ് റോഡില്‍ പാര്‍ക്ക് ചെയ്യണം. ദേശീയപാത വഴി വരുന്ന വാഹനങ്ങള്‍ ചാക്ക-പേട്ട വഴിയാണ് എംഎല്‍എ ഹോസ്റ്റലിനു മുന്നിലെ ആശാന്‍ സ്‌ക്വയറിലെത്തേണ്ടത്. എംസി റോഡ് വഴി വരുന്ന വാഹനങ്ങള്‍ വെഞ്ഞാറമൂട്- പോത്തന്‍കോട് വെട്ടുറോഡ് കഴക്കൂട്ടം ബൈപാസ് ചാക്ക പേട്ട വഴിയാണ് ആശാന്‍ സ്‌ക്വയറിനു മുന്നിലെത്തേണ്ടതെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.

പ്രവര്‍ത്തകര്‍ ഏജീസ് ഓഫിസ് മുതല്‍ സെക്രട്ടേറിയറ്റിന്റെ ആസാദ് ഗേറ്റ് വരെ അണിനിരക്കും. മറ്റു ജില്ലകളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകര്‍ രാവിലെ 8 മണിക്കു മുന്‍പ് സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *