പ്രതിപക്ഷത്ത് സുഡാനിലെ സ്ഥിതി; ക്യാപ്റ്റന്മാര്‍ തമ്മില്‍ തര്‍ക്കമെന്നും മന്ത്രി ശിവന്‍കുട്ടി

രണ്ട് ക്യാപ്റ്റന്മാര്‍ തമ്മിലുള്ളതാണ് തര്‍ക്കം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലാണ് തര്‍ക്കം. കോണ്‍ഗ്രസിന്റെ ഒരു പൊതുവായ രാഷ്ട്രീയമുണ്ട്. ഭരണഘടന എഴുതി വെച്ചില്ലെങ്കിലും കോണ്‍ഗ്രസിന് പൊതുവായ ഒരു രീതിയുണ്ട്. അത് സുഡാനിലെ ഇപ്പോഴത്തെ സ്ഥിതിക്ക് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് അന്തരിച്ച നടന്‍ മാമുക്കോയയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. മാമുക്കോയയുടെ സംസ്‌കാര ചടങ്ങില്‍ പ്രമുഖരുടെ അസാന്നിധ്യം സംബന്ധിച്ച വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ഒരു മരണം നടക്കുമ്പോള്‍ ആരൊക്കെ വരണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മാമുക്കോയുടെ മകന്‍ എടുത്ത നിലപാടാണ് ശരി. ആ നിലപാട് സംസ്‌കാര സമ്പന്നമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *