മകന്‍ പിതാവിനെ കൊലപ്പെടുത്തി

ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കാന്‍ വൈകിയതിന്റെ പേരില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തി. കോടന്നൂര്‍ ആര്യംപാടം ചിറമ്മല്‍ വീട്ടില്‍ ജോയിയാണ് (60) മരിച്ചത്. മകന്‍ റിജോ (25)യെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെല്‍ഡിംഗ് ജോലിക്കാരനായ റിജോ ഇന്നലെ വൈകിട്ട് അഞ്ചിന് പണി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തി രാത്രി 8.15ന് വിളിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞ് ഏല്‍പ്പിച്ച ശേഷം ഉറങ്ങി. 8.30ഓടെ റിജോയെ വിളിച്ചെഴുന്നേല്‍പ്പിച്ചെങ്കിലും വിളിക്കാന്‍ വൈകിയെന്ന് പറഞ്ഞ് വീട്ടുകാരുമായി ഇയാള്‍ തര്‍ക്കത്തിലായി. ജോയി ഇത് ചോദ്യം ചെയ്തതോടെ ഇവര്‍ തമ്മിലായി വഴക്ക്. വഴക്കിനൊടുവില്‍ റിജോ പിതാവിനെ നിലത്ത് തള്ളിയിട്ടു. തല നിലത്ത് ഇടിച്ച ജോയിയെ റിജോ ക്രൂരമായി മര്‍ദിച്ചു. സാരമായി പരിക്കേറ്റ ജോയിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു. റീനയാണ് ജോയിയുടെ ഭാര്യ. മകള്‍: അലീന.

 

Leave a Reply

Your email address will not be published. Required fields are marked *