‘കമ്മട്ടം’ ട്രൈലര്‍ പുറത്തിറങ്ങി

ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്ത് സുദേവ് നായര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ക്രൈം വെബ് സീരീസ് ‘ കമ്മട്ടം ട്രൈലര്‍ പുറത്തിറങ്ങി. കേരളത്തില്‍ ഉണ്ടായ ഒരു വിവാദ സംഭവത്തെ ആധാരമാക്കി ZEE5 അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഒറിജിനല്‍ ക്രൈം ത്രില്ലര്‍ വെബ് സീരീസ് ആണ് ‘കമ്മട്ടം’.ടോവിനോ തോമസ് ആണ് വെബ് സീരീസ് ഇന്റെ ട്രൈലര്‍ പുറത്തിറക്കിയത്.ഒട്ടേറെ ത്രസിപ്പിക്കുന്ന സംഭവവികാസങ്ങളും കൊണ്ട് ശ്രദ്ധേയമാകുന്ന കമ്മട്ടം വെബ് സീരീസില്‍ ദേശീയ പുരസ്കാര ജേതാവായ നടന് സുദേവ് നായര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു.
മലയാളത്തില്‍ ZEE5 അവതരിപ്പിക്കുന്ന ആദ്യ ഒറിജിനല്‍ വെബ് സീരീസായ ‘കമ്മട്ടം’, 23 ഫീറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.നാടിനെ നടുക്കിയ ഒരു കൊലപാതക പരമ്പരയുടെ കഥ പറയുന്ന വെബ് സീരീസില്‍ നിരവധി ത്രില്ലിങ് മുഹൂര്‍ത്തങ്ങള്‍ ഉണ്ടാകുമെന്ന് ട്രൈലെര്‍ലൂടെ വ്യക്തമാകുന്നു
6 എപ്പിസോഡുകളുള്ള വെബ്സീരിസില് ജിയോ ബേബി, അജയ് വാസുദേവ്, അഖില്‍ കാവളയൂര്‍, അരുണ്‍ സോള്‍, ശ്രീരേഖ, ജോര്‍ഡി പൂഞ്ച എന്നിവ വേഷമിടുന്നു.”കമ്മട്ടം ‘ കേരളത്തില്‍ ഒരിക്കല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സംഭവങ്ങളെ സിനിമാറ്റിക് രീതിയില്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണ്.’കമ്മട്ടം’ ഒരു മികച്ച ത്രില്ലിംഗ് എക്സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കും എന്ന് ഉറപ്പാണ്.
‘കമ്മട്ടം’ സെപ്റ്റംബര്‍ 5 മുതല്‍ ZEE5 ഇല് സ്ട്രീമിങ് ആരംഭിക്കും.