കോവളത്തു ലാഥ്വിയന്‍ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ വിചാരണ പുനരാരംഭിച്ചു.

തിരുവനന്തപുരം : ഫസ്റ്റ് അഡിഷണൽ സെഷൻസ് കോടതിയിൽ ആണ് കേസിന്റെ വിചാരണ.ജഡ്ജി ആയിരുന്ന കെ. കെ. ബാലകൃഷ്ണൻ എറണാകുളം സി. ബി. ഐ. കോടതിയിലേക്ക് സ്ഥലം മാറി പോയതിനെ തുടർന്നാണ് വിചാരണ നിർത്തി വെക്കേണ്ടി വന്നത്. കെ. സനിൽ കുമാർ ആണ് പുതിയ ജഡ്ജി.

കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ ഫോർട്ട്‌ അസിസ്റ്റന്റ് കമ്മിഷണർ ജെ. കെ. ദിനിലിനെ ആണ് ഇന്ന് വിസ്തരിച്ചത്.തിരുവനന്തപുരം സിറ്റി ഡി. സി. ആർ. ബി. അസിസ്റ്റന്റ് കമ്മിഷണർ ആണ് അദ്ദേഹം ഇപ്പോൾ.കേസിൽ രണ്ടു പ്രതികളാണുള്ളത്‌.

Leave a Reply

Your email address will not be published. Required fields are marked *