നീതി തേടി !! അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം കൊല്ലപ്പെടുത്തിയ മധുവിന്റെ കേസില്‍ വിചാരണ ഇന്ന് വീണ്ടും തുടങ്ങും

പാലക്കാട്: മധുവിനെ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം ആക്രമിച്ച് കൊല്ലപ്പെടുത്തിയ കേസിന്റെ മധുവിനെ ഇന്ന് വീണ്ടും തുടങ്ങും. പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് മേനോന് ആണ് ഇനി മുതല്‍ ഹാജരാവുക. 12, 13 സാക്ഷികളെയാണ് വിസ്തരിക്കുക. മുന്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തേ മധുവിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. കേസില്‍ നിരവധി സാക്ഷികള്‍ കൂറ് മാറിയ പശ്ചാത്തലത്തിലായിരുന്നു ഇത്. കേസില്‍ 122 സാക്ഷികളാണ് ആകെയുള്ളത്. 2018 ഫെബ്രുവരി 22നാണ് മധുവിനെ
ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് തല്ലിക്കൊന്നതെന്നാണ് കേസ്.