പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ യുവതി പോലീസ് കമീഷണര്‍ക്ക് പരാതി നല്‍കി ; പേലീസിന് മൊഴി നല്‍കാതെ അധ്യാപികയായ യുവതി മുങ്ങി

തിരുവനന്തപുരം:പെരുമ്പാവൂർ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി ക്കെതിരെ യുവതിയായ അധ്യാപിക പേലീസ് കമീഷണർക്ക് പരാതി നൽകി . കോവളം അന്വേഷണം തുടങ്ങിയപ്പോൾ മൊഴി നൽകാതെ അധ്യാപിക മുങ്ങി.

എൽദോസ് കുന്നപ്പള്ളി തന്നെ മർദ്ദിച്ചെന്നാണ് പേട്ട സ്വദ്ദേശിയായ അധ്യാപിക പരാതി നൽകിയിരിക്കുന്നത്. ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടയിൽ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായെന്നും പ്രകോപിതനായ എം എൽ എ തന്നെ മർദ്ദിച്ചെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് പരാതിക്കാരി.

കഴിഞ്ഞ മാസമാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദർശിച്ചിച്ചെന്നും ഇതിനിടയിലാണ് പരാതിക്കാധാരമായ സംഭവം നടന്നതെന്നും അധ്യാപിക പരാതിയിൽ പറഞ്ഞിരുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ഒരാഴ്ച മുമ്പ് അധ്യാപിക രേഖാമൂലം പരാതി നൽകിയിട്ടുണ്ടായിരുന്നു. ഈ

പരാതിയിൽ കോവളം സി ഐ യാണ് അന്വേഷണം നടത്തുന്നത്. മൊഴി നൽകാനായി രണ്ട് തവണ പരാതിക്കാരിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ബന്ധുക്കളുമായി ആലോചിച്ച് പിന്നീട് വിശദമായ മൊഴി നൽകാമെന്ന് പറഞ്ഞ് പരാതക്കാരി മടങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അതേസമയം പരാതിയ്ക്ക് അടിസ്ഥാനമില്ലെന്നും അന്വേഷണം നടക്കട്ടെയെന്നുമാണ് എം എൽ എയുടെ പ്രതികരണം.

അതേസമയം പരാതി പിന്‍വലിക്കാന്‍ യുവതിയുടെമേല്‍ കടുത്ത സമ്മര്‍ദ്ദം തുടരുന്നൂവെന്നാണ് വിവരം. സമ്മർദത്തെ തുടർന്നാണ് തിരുവനന്തപുരം പേട്ട സ്വദേശിയായ അധ്യാപിക പോലീസിന് മൊഴി നൽകാതെ ഒഴിഞ്ഞു മാറിയത്. മൊഴി നൽകാത്തതിനെ തുടർന്ന് പോലീസിന് എഫ് ഐ ആർ ഇട്ട് അന്വേഷണം നടത്താൻ കഴിയുന്നില്ല. ഇന്ന് യുവതിക്ക് പോലീസ് നോട്ടീസ് നൽകും. അതിന് ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് പോലീസ് കടക്കുകയുള്ളു. എന്നാൽ യുവതിയുടെ പരാതി ലഭിച്ചാൽ ഉടൻ തന്നെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം നടത്തണമെന്നുമാണ് നിയമം അനുശാസിക്കുന്നതെന്നും നിയമവിഭക്തർ ചൂണ്ടിക്കാട്ടി.എം എൽ എ രക്ഷിക്കാൻ പോലീസ് അവസരം നൽയിട്ടുണ്ടോ എന്ന് ആഭ്യന്തര വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഡി ജി പി യോട് ഇതു സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *